Logo
Sat, Jun 13, 2026 • 09:42 AM
LIVE TV
Watch

No business videos available

No Middle East videos available

NILAMBUR| ആര്യാടന്‍ ഷൗക്കത്ത്‌ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും; പിണറായിക്കെതിരെ പോരാടാന്‍ സഹകരിക്കേണ്ടവര്‍ക്ക് കൂടെ നില്‍ക്കാം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 31, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

NILAMBUR| ആര്യാടന്‍ ഷൗക്കത്ത്‌ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും; പിണറായിക്കെതിരെ പോരാടാന്‍ സഹകരിക്കേണ്ടവര്‍ക്ക് കൂടെ നില്‍ക്കാം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി
  നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്‌ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേതെന്നും അദ്ദേഹം പറഞ്ഞു. അനുദിനം ജനജീവിതം ദുസ്സഹമാക്കുന്ന ഭരണമാണ് കേരളത്തില്‍ പിണറായി സര്‍ക്കാരിന്റേത്. പിണറായി ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അസ്വസ്ഥരാണ്. സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. പിണറായിക്കെതിരെ പോരാടാന്‍ സഹകരിക്കേണ്ടവര്‍ക്ക് കൂടെ നില്‍ക്കാം. ഈ പറഞ്ഞതില്‍ എല്ലാമുണ്ടെന്നും കെ സി വേണുഗേപാല്‍ വ്യക്തമാക്കി.നിലമ്പൂരില്‍ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. അതില്‍ യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആര്യാടന്‍ ഷൗക്കത്ത് അവിടെ നിന്ന് എംഎല്‍ എയായി വന്നിരിക്കും. അതില്‍ സംശയമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പോലും വെറുത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ജനങ്ങള്‍ എല്ലാവരും വെറുത്തുകഴിഞ്ഞു. ആ വികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണിത്. അതില്‍ പിണറായിയ്‌ക്കെതിരേ സഹകരിക്കേണ്ടവര്‍ എല്ലാവരും സഹകരിക്കണം അദ്ദേഹം പറഞ്ഞു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10