Logo
Sat, Jun 13, 2026 • 08:08 PM
LIVE TV
Watch

No business videos available

No Middle East videos available

കലാപാഹ്വാനത്തിന് കേസെടുക്കണം; ഹിന്ദു ദിനപത്രത്തിനും കൈസർ പി.ആർ ഏജൻസിക്കുമെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 02, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കലാപാഹ്വാനത്തിന് കേസെടുക്കണം; ഹിന്ദു ദിനപത്രത്തിനും കൈസർ പി.ആർ ഏജൻസിക്കുമെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
  എറണാകുളം: കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ദിനപത്രത്തിനും കൈസർ പി.ആർ ഏജൻസിക്കുമെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ  അഭിമുഖമവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, കൈസർ പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. സെപ്റ്റംബർ 30 ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന്‍റെ ചില ഭാഗങ്ങൾ വർഗീയമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമർശങ്ങൾ നിഷേധിച്ചു. ഒരു പി.ആർ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് അഭിമുഖം എടുത്തതെന്നും അവർ എഴുതി നൽകിയ ഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചത് എന്നുമായിരുന്നു ഇതിനു പിന്നാലെ ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിൽ പറയുന്നത്. ഇതേ തുടർന്ന് നിരവധി സമരങ്ങൾ ഉണ്ടാവുകയും, അവർക്കെതിരെ കേസുകൾ എടുക്കുന്ന സാഹചര്യവുമാണ്ടായി. ആയതിനാൽ കേരളത്തിൽ കലാപന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്നത് വ്യക്തമാണ്. അതിനാൽ ഹിന്ദു പത്രത്തിനും കൈസർ പി.ആർ ഏജൻസിക്കുമെതിരെ വ്യാജവാർത്തകൾ നൽകി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.അബിൻ വർക്കി പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിൽ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10