Logo
Sat, Jun 13, 2026 • 04:49 AM
LIVE TV
Watch

No business videos available

No Middle East videos available

വണ്ടൂരിൽ തരൂരിന് നേരെ കയ്യേറ്റശ്രമം;പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം ഗൺമാനെ മർദ്ദിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 04, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വണ്ടൂരിൽ തരൂരിന് നേരെ കയ്യേറ്റശ്രമം;പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം ഗൺമാനെ മർദ്ദിച്ചു
  ശശി തരൂർ MPയുടെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്ത സംഭവത്തിൻ 3 പേർ പിടിയിൽ, വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വണ്ടൂരിൽ വച്ചാണ് ശശിതരൂർ MP യുടെ വാഹനം തടഞ്ഞ് കയ്യേറ്റ ശ്രമമുണ്ടായതും, സംഭവത്തിൽ ഗൺമാന് പരിക്കേൽക്കുകയും ചെയ്തു. ഗൺമാന്റെ പരാതിയിൽ വണ്ടൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽകുമാർ പ്രതിഷേധിച്ചു. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്ന് അദേഹം ആവശ്യപെട്ടു. രാത്രി 7:30 ഓടെയാണ് അക്രമ സംഭവം ഉണ്ടായത്. ശശി തരൂർ MP വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ തിരുവാലിയിലേക്ക് വരുകയായിരുന്നു. കാറിൽ പിന്തുടർന്നെത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗൺമാനെ മർദിക്കുകയും ചെയ്തു എന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഗൺമാന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയ 5അംഗ സംഘമാണ് ആക്രമം നടത്തിയത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടു. ഇതോടെ ഗണ്‍മാനെ അക്രമി സംഘം മര്‍ദിക്കുകയായിരുന്നു. ചെളിത്തോട് പാലത്തിനു സമീപത്തുവച്ചാണ് MP യുടെ വാഹനം തടഞ്ഞ് ആക്രമം നടത്തിയത്. തുടർന്ന് സംഘത്തിൽ ഒരാൾ എംപിയുടെ ഗൺമാനെ കയ്യേറ്റം ചെയ്തു എന്നും പരാതിയിൽ പറയുന്നു. വണ്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു. 5 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനിടെ അക്രമി സംഘത്തിലെ 3 പേരെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ കാളികാവ് സ്വദേശികളാണ്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10