Logo
Sun, Jun 14, 2026 • 10:49 AM
LIVE TV
Watch

No business videos available

No Middle East videos available

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട; ഹൈക്കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 05, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട; ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണമെന്നും അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ തീരുമാനികേണ്ടതെന്നു സർക്കാർ നിലപാടെടുത്തപ്പോൾ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ല. ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു . ഉദ്യോഗസ്ഥർ തങ്ങൾക്കെതിരാണെന്ന് ജനങ്ങൾ കരുതുന്നു ഇത് മാറണം. ജില്ലാതലത്തിൽ ദൗത്യസംഘങ്ങൾ ജാഗ്രത സമിതികൾ രൂപീകരിക്കണം ഇവ കടലാസിൽ ഒതുങ്ങരുതെന്ന് കോടതി പറഞ്ഞു.സർക്കാരിന് വേണ്ടി അഡിഷണൽ അഡ്വ ജനറൽ അശോക് എം ചെറിയാൻ ഹാജരായി .കേസിൽ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറപ്പെടുവിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10