Logo
Sun, Jun 14, 2026 • 10:37 AM
LIVE TV
Watch

No business videos available

No Middle East videos available

വടക്കാഞ്ചേരിയിലും, വടകരയിലും ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ 2 യുവാക്കളുടെ കൈവശം കഞ്ചാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വടക്കാഞ്ചേരിയിലും, വടകരയിലും ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ 2 യുവാക്കളുടെ കൈവശം കഞ്ചാവ്
  എറണാകുളം: സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. വടക്കാഞ്ചേരിയിലും, വടകരയിലുമാണ് ആക്രമണം ഉണ്ടായത്. ബംഗളുരു - കന്യാകുമാരി എക്‌സ്പ്രസിലെ ടിടിഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ, ചെന്നൈ എക്‌സ്പ്രസിലെ ടിടിഇ ആർദ്ര കെ.അനിൽ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. വടക്കാഞ്ചേരിയിലെ സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബംഗളുരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയിൽവേ പോലീസ് പിടികൂടിയത്. ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികൾ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത്. സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ മനോജ്‌ വർമ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍  ജനറല്‍ കോച്ചിലേക്ക് പോകാനോ ടിടിഇ യുവാവിനോട് ആവശ്യപ്പെട്ടു . പൈസയില്ലെന്നായിരുന്നു യുവാവിന്‍റെ മറുപടി. പിന്നീട് ട്രെയിൻ വടക്കാഞ്ചേരി എത്തിയപ്പോഴാണ് തന്നെ തള്ളിയിട്ട്  രക്ഷപ്പെടാൻ ശ്രമിച്ചതെന്നും ടിടിഇ മനോജ് വര്‍മ പറഞ്ഞു. പുറത്തുണ്ടായിരുന്ന ടിടിഇ ഷമ്മി രാജ് പ്രതിയെ പിടിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ആക്രമിച്ചശേഷം ഓടുകയായിരുന്നു. പിന്നീട് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടിയപ്പോഴാണ് ആക്രമിച്ച യുവാവിനെ ട്രെയിനിന്‍റെ എസി കോച്ചിലെ ബാത്ത് റൂമില്‍ നിന്ന് പിടികൂടിയത്. പിന്നീട് ആര്‍പിഎഫ് പരിശോധിച്ചപ്പോഴാണ് യുവാക്കളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. അതേ സമയം വടകരയില്‍  ട്രെയിനിൽ വനിതാ ടിടിഇയ്ക്കു നേരെയും ആക്രമണം ഉണ്ടായി.  ചെന്നൈ എക്‌സ്പ്രസിലെ ടിടിഇ ആർദ്ര കെ.അനിലിനു നേരെയാണ് ആക്രമണമുണ്ടായത്. ചെന്നൈ എക്‌സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനോട് ഇതേക്കുറിച്ച് ചോദിച്ചതിനാണ് വനിതാ ടിടിഇയെ മർദിച്ചത്. വടകരയിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരനായ മധുസൂദനൻ നായർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളി ടിടിഇയെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും ടിടിഇമാര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10