Logo
Sun, Jun 14, 2026 • 12:13 AM
LIVE TV
Watch

No business videos available

No Middle East videos available

പുതിയ നേതൃത്വം പാര്‍ട്ടിക്ക് ശക്തിപകരും: ഉമ്മൻചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 20, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പുതിയ നേതൃത്വം പാര്‍ട്ടിക്ക് ശക്തിപകരും: ഉമ്മൻചാണ്ടി
ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മൻചാണ്ടി. എ.ഐ.സി.സി തീരുമാനം പാർട്ടിയെ ശക്തിപ്പെടുത്തും. കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ എം.എം.ഹസൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.നിരവധി പാര്‍ട്ടി പരിപാടികള്‍ ആവിഷ്കരിച്ച് എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ എം.എം ഹസന് കഴിഞ്ഞിട്ടുണ്ട്. https://www.facebook.com/JaihindNewsChannel/videos/1144475299054186/ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്‍റെ പരിചയസമ്പന്നനായ മുതിര്‍ന്ന നേതാവാണ്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി ശക്തമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് കഴിയും. കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനെയും രാഹുലിനെയും രാജ്യം പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളവും ഈ വഴിക്കാണ് ചിന്തിക്കുന്നത്. കെ മുരളീധരന് ലഭിച്ച പുതിയ പദവി സ്വാഗതഹർമാണ്. വർക്കിംഗ് പ്രസിഡന്റ് സംവിധാനം ഫലപ്രദമാകുമെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=Kd5nylW4gzg
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10