രാഹുലിന്‍റെ വയനാട്ടിലെ മത്സരം രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകം; മോദിയുടേത് വർഗീയ പ്രചാരണം: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, April 19, 2019

Ramesh-Cehnnithala

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടിന് പകരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്തുകൊണ്ട് മത്സരിക്കുന്നില്ല എന്ന മോദിയുടെ ചോദ്യത്തിന് പിന്നില്‍ വര്‍ഗീയത മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതിപൂണ്ട മോദി തന്‍റെ സ്ഥാനത്തിന് നിരക്കാത്ത രീതിയിലാണ് വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് എന്ത് പ്രീണനമാണെന്ന് വ്യക്തമാക്കാന്‍ മോദി തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി ദക്ഷിണേന്ത്യയെ അവഗണിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകമായാണ് രാഹുലിന്‍റെ വയനാട്ടിലെ മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാടിനെ തരംതാണ ഭൂമിയായി കാണുന്ന മോദി വയനാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണ്. മോദി കരുതുന്നതുപോലെ വര്‍ഗീയമായി ചിന്തിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. ഉന്നത സാംസ്‌കാരിക നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് പത്തംതിട്ടയിലും തിരുവനന്തപുരത്തുമുള്ളതെന്നും അവരെ അപമാനിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.