പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

Tuesday, July 27, 2021

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. നാല് മണിയോടെ ഫലം സര്‍ക്കാരിന്‍റെ വിവിധ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. കൊവിഡ് വ്യാപനം രീക്ഷമായ സാഹചര്യത്തിലാണ് പരീക്ഷയും പ്രാക്ടിക്കലും പൂര്‍ത്തിയാക്കിയത് റെക്കോഡ് സമയത്തില്‍ മൂല്യനിര്‍ണയത്തില്‍ ടാബുലേഷന്‍ പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.