‘ഭരണാധികാരി എന്ന നിലയില്‍ പിണറായി പൂര്‍ണ പരാജയം; തെറ്റ് തിരുത്താന്‍ തയാറാകാത്തത് പിണറായിയുടെ ധാര്‍ഷ്ട്യം’ : കെ സുധാകരന്‍

Jaihind Webdesk
Monday, May 27, 2019

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയുക്ത എം.പി കെ സുധാകരന്‍. പാർട്ടിയും ജനങ്ങളും പറഞ്ഞിട്ടും തെറ്റ് തിരുത്താൻ തയാറാവാത്തത് പിണറായിയുടെ ധാർഷ്ട്യമാണ്. ഭരണാധാകാരി എന്ന നിലയില്‍ നൂറ് ശതമാനവും പരാജയപ്പെട്ട വ്യക്തിയാണ് പിണറായിയെന്നും കെ സുധാകരന്‍ പറഞ്ഞു.

സ്വന്തം സംസ്ഥാനത്ത് ഒരു പുനർനിർമ്മാണം നടത്താൻ കഴിയാത്ത മുഖ്യമന്ത്രി പുനർനിർമ്മാണ സമ്മേളനത്തിന് ജനീവയിൽ പോകാൻ ലക്ഷങ്ങളാണ് ചെലവഴിച്ചതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ശൈലി മാറ്റിയില്ലെങ്കിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ത്രിപുരയിലെയും, ബംഗാളിലെയും അവസ്ഥയാകും സംഭവിക്കാന്‍ പോകുന്നത്.

കള്ളവോട്ടിന് എതിരെയുള്ള നിയമ പോരാട്ടം ശക്തമായി തുടരുമെന്നും കണ്ണൂർ കോർപറേഷൻ ഭരണം തിരിച്ച് പിടിക്കുമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

teevandi enkile ennodu para