പരനാറിയില്‍ ഉറച്ചുനില്‍ക്കുന്നു: പിണറായി വിജയന്‍

Jaihind Webdesk
Thursday, April 4, 2019

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ എന്‍.കെ. പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തില്‍ നെറിവേണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബില്‍ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്താണ് പിണറായി വിജയന്‍ ആര്‍.എസ്.പിയെയും എന്‍.കെ. പ്രേമചന്ദ്രനെയും അവഹേളിച്ചത്. അന്ന് നടത്തിയ പരനാറി പ്രയോഗം സി.പി.എം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലേക്ക് പോലും നയിച്ചുവെന്ന് പാര്‍ട്ടി  തന്നെ വിലയിരുത്തിയിരുന്നു.  എങ്കിലും അതേ അവഹേളന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് മുഖ്യമന്ത്രി ഇന്നും ആവര്‍ത്തിച്ചിരിക്കുന്നത്.