മലബാറിന്‍റെ വികസനത്തിൽ സ്വന്തം കൈയ്യൊപ്പ് ചാർത്തിയ നേതാവാണ് പി.ശങ്കരനെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 27, 2020

മലബാറിന്‍റെ വികസനത്തിൽ സ്വന്തം കൈയ്യൊപ്പ് ചാർത്തിയ നേതാവാണ് പി.ശങ്കരനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ രാഘവൻ എം പി, കെ.പി.സി.സി ഭാരവാഹികളായ ടി.സിദ്ദിഖ്, എൻ.സുബ്രഹ്മണ്യൻ, ടി.ശരത്ചന്ദ്ര പ്രസാദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിവരും സംസാരിച്ചു.