ശബരിമല : നിലപാടിലുറച്ച് പ്രതിപക്ഷം; തീര്‍ത്ഥാടകര്‍ക്ക് നീതി ലഭ്യമാകും വരെ സമരം തുടരും

Jaihind Webdesk
Thursday, November 29, 2018

Ramesh-Chennithala-Pressmeet

അടിയന്തിര പ്രമേയം പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് തവണ ഒരു വിഷയം അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിട്ടുണ്ട്. സഭാ നടപടികൾ തടസപെടുത്തേണ്ടി വന്നത് മുഖ്യമന്ത്രിയുടെ നിലപാട് മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയമുണ്ടാകാത്ത നിലയ്ക്കലും, സന്നിധാനത്തും പോലും അടിസ്ഥാന സൗകര്യങ്ങളില്ല. തീർത്ഥാടന കാലഘട്ടത്തിൽ സര്‍ക്കാരില്‍ നിന്ന് ഉണ്ടായത് ഗുരതരമായ പിഴവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല സൗകര്യങ്ങളെക്കുറിച്ച് സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് നീതി ലഭ്യമാകും വരെ ശബരിമല സമരം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.