ദുരൂഹതകള്‍ ബാക്കിയാക്കി ജെസ്‌ന മരിയ ജയിംസ് ഇപ്പോഴും കാണാമറയത്ത്; കാണാതായിട്ട് ഒരു വർഷം

Jaihind Webdesk
Friday, March 22, 2019

Jesna-Maria

കോട്ടയം കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് ഒരുവർഷമാകുമ്പോഴും ഒരു തെളിവും കണ്ടെത്താവാനാതെ കുഴങ്ങുകയാണ് ക്രൈംബ്രാഞ്ച്. കേസ് അവസാനിപ്പിക്കാനും സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

അടിസ്ഥാനമില്ലാത്ത വിവരങ്ങൾ ചേർത്തു പലരും കഥകൾ മെനയുകയാണെന്നും വസ്തുത അന്വേഷിക്കാൻ ആരും തയാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ജെസ്‌നയ്ക്കായുള്ള അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിൽ പൊലീസ് വിവരശേഖരണ പെട്ടിയും സ്ഥാപിച്ചിരുന്നു. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വച്ചത്. തിരോധാനത്തെക്കുറിച്ചു പല അഭിപ്രായങ്ങളും നാട്ടിൽ പരക്കുന്നുണ്ടെങ്കിലും ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിലും യാതൊരു വിധ പുരോഗമനവും അന്വേഷണത്തിൽ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.