ശബരിമല പ്രവേശനത്തിന് പൊലീസ് സഹായം തേടി വീണ്ടും ഒരു യുവതി കൂടി

Monday, October 22, 2018

തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് ശബരിമല നട അടക്കാനിരിക്കെ ഒരു യുവതി കൂടി  ശബരിമല പ്രവേശനത്തിന് പൊലീസ് സഹായം തേടി എത്തി.  സന്നിധാനത്തെത്തണമെന്ന ആവശ്യവുമായി കോട്ടയം കറുകച്ചാല്‍ സ്വദേശിനിയായ ബിന്ദു എന്ന യുവതിയാണ്  പൊലീസിനെ സമീപിച്ചത്. എരുമേലി പൊലീസിനെ സമീപിച്ച യുവതിക്കൊപ്പം രണ്ട് യുവാക്കളും ഉള്ളതായാണ് സൂചന.