ഗവർണറെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം കാര്യോപദേശകസമിതിക്ക് വിടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല : ഉമ്മൻ ചാണ്ടി

Jaihind News Bureau
Monday, February 3, 2020

ഗവർണറെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം കാര്യോപദേശകസമിതിക്ക് വിടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല എന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. എംഎൽഎമാർ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം അനാവശ്യമെന്ന ഗവർണറുടെ പരാമർശം കേരള ജനതയെയും നിയമസഭയെയും അപമാനിക്കുന്നതാണ്. ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടാൻ നിയമാസഭക്ക് അധികാരം ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.