എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് വിവാഹിതനായി | Video

Jaihind News Bureau
Wednesday, January 15, 2020

എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് വിവാഹിതനായി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർത്ഥിനി കാവ്യയാണ് വധു.

കൊല്ലത്ത് നടന്ന വിവാഹ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേർ സംബന്ധിച്ചു.