നിപ : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരാള്‍ നിരീക്ഷണത്തില്‍

Jaihind Webdesk
Thursday, June 6, 2019

Nipah-Trivandrum MC

നിപ എന്ന സംശയം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ യുവാവ് നിരീക്ഷണത്തിൽ. കൊച്ചിയിൽനിന്ന് പനിബാധിചെത്തിയ യുവാവിന്‍റെ ശ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധിത ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് പനിയോ മറ്റു അസ്വസ്ഥതകളോ ഉണ്ടെങ്കിൽ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശമുണ്ട്. ഇത്തരത്തിലുള്ള നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണ് യുവാവിനെ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. എറണാകുളത്തുനിന്ന് തിരിച്ചുവന്ന ശേഷം കടുത്ത പനി ബാധിച്ച യുവാവിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്