Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഗുജറാത്തില്‍ ബി.ജെ.പി നേതാവ് വെടിയേറ്റുകൊല്ലപ്പെട്ടു; പ്രതി ബി.ജെ.പി നേതാവ്

ഗുജറാത്തില്‍ ബി.ജെ.പി നേതാവ് വെടിയേറ്റുകൊല്ലപ്പെട്ടു; പ്രതി ബി.ജെ.പി നേതാവ്
ഗുജറാത്തിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിഭായ് ഭാനുശാലിയെ തീവണ്ടിയില്‍ വെടിവെച്ചുകൊന്ന കേസില്‍ പാര്‍ട്ടിനേതാവായ ഛബില്‍ പട്ടേലിന് മുഖ്യപങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയവൈരം മൂലം വാടകക്കൊലയാളികളെ വെച്ച് കൊല നടത്തുകയായിരുന്നു. ജനുവരി എട്ടിന് പുലര്‍ച്ചെയാണ് ഭുജില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രക്കിടെ സായാജിനഗരി എക്‌സ്പ്രസ്സില്‍ ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുന്‍ എം.എല്‍.എ.യും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദാസയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായിരുന്ന ഛബില്‍ പട്ടേലും ഭാനുശാലിയുടെ എതിരാളിയായ പൊതുപ്രവര്‍ത്തക മനീഷ ഗോസ്വാമിയും ചേര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് എ.ഡി.ജി.പി. അജയ് തോമര്‍ പറഞ്ഞു. പുണെയില്‍നിന്നുള്ള വാടകക്കൊലയാളികളായ അഷറഫ് അന്‍വര്‍ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. ഫസ്റ്റ് ക്‌ളാസ് എ.സി. കോച്ചില്‍ കയറി കൊല നടത്തിയ ശേഷം ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി ഇവര്‍ രക്ഷപ്പെട്ടു. ഭാനുശാലി 2007-ല്‍ അബ്ദാസയിലെ എം.എല്‍.എ.യായിരുന്നു. ബി.ജെ.പി.യുടെ കച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012-ല്‍ ഭാനുശാലിയെ തോല്‍പ്പിച്ച് എം.എല്‍.എ.യായി. എന്നാല്‍ ഇയാള്‍ പിന്നീട് ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ ആധിപത്യത്തിനായി പാര്‍ട്ടിയില്‍ ഇരുവരുടെയും പോര് തുടങ്ങി. 2017-ല്‍ സീറ്റ് ലഭിച്ച ഛബില്‍ തോറ്റു. ഇതിനു കാരണം ഭാനുശാലിയാണെന്നും എതിരാളിയെ കൊലപ്പെടുത്തുമെന്നും ഛബില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പരസ്പരം പെണ്‍കെണിയില്‍ പെടുത്താനും ശ്രമമുണ്ടായി. ഇതിനെ തുടര്‍ന്ന് ഭാനുശാലിക്ക് ബി.ജെ.പി.ഉപാധ്യക്ഷ സ്ഥാനം വെടിയേണ്ടി വന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ഭാനുശാലിയുമായി ശത്രുതയുണ്ടായ മനീഷ ഗോസ്വാമി ഛബില്‍ പട്ടേലുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യം ആസൂത്രണം ചെയ്ത ശേഷം ഛബില്‍ പട്ടേല്‍ വിദേശത്തേക്ക് കടന്നു. കൊലയാളികള്‍ തിരികെ പുണെയ്ക്കു പോയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും വൈകാതെ അറസ്റ്റുചെയ്യുമെന്ന് എ.ഡി.ജി.പി. അറിയിച്ചു.

Related articles

See all
Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം: സി.ഡബ്ല്യു.സി യോഗം ഇന്ന്; നാ...

Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Save your stories

Sign in