ബന്ധുനിയമനം: മന്ത്രിമാര്‍ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, November 14, 2018

ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രിമാരായ ജി സുധാകരനും കെ.ടി ജലീലും രാജിവെക്കണമെന്ന് യുത്ത് കോൺഗ്രസ്. മന്ത്രി ജി സുധാകരന്‍റെ ഭാര്യയുടെ നിയമനത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടതായി യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇരുമന്ത്രിമാരും വിജിലൻസ് അന്വേഷണം നേരിടണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബന്ധുക്കളെ നിയമിക്കാൻ മന്ത്രിമാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയാണ്.
മന്ത്രി ജി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭയ്ക്ക് നിയമനം നൽകാൻ കേരള സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് നിബന്ധനകളിൽ ഇളവ് വരുത്തിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു. ഡി.വെ.എഫ് .ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് മന്ത്രി ജി സുധാകരന്‍റെ ഭാര്യയെ ഇന്‍റർവ്യൂ നടത്തിയത്. മന്ത്രിയുടെ താൽപര്യപ്രകാരമാണ് ഭാര്യയുടെ നിയമനം സ്ഥിരപ്പെടുത്താൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. വഴിവിട്ടാണ് മന്ത്രി പത്നിയെ നിയമിച്ചതന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു.

മന്ത്രി കെ.ടി ജലീലിന്‍റെ അടുത്ത ബന്ധു അദീബിനെ മന്ത്രിസഭയുടെ അംഗീകാരം ഇല്ലാതെ മുഖ്യമന്ത്രിയെ  നേരിട്ട് നിയമനം നടത്തി. വിവാദ ബന്ധു നിയമനം നടത്തിയ മന്ത്രിമാരെ സി.പി.എം സംരക്ഷിക്കുകയാണന്ന് ഡീൻ പറഞ്ഞു.