ബിനോയ് കോടിയേരിക്കെതിരായ പീഡനകേസ് : മുംബൈ പോലീസ് കണ്ണൂരിൽ; ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ്ക്ക് നോട്ടീസ് നൽകിയേക്കും

Jaihind Webdesk
Thursday, June 20, 2019

Binoy-Kodiyeri

ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനിയായ ബാർ ഡാൻസർ നൽകിയ ലൈംഗിക പീഡനാരോപണ പരാതിയുടെ അന്വേഷണത്തിനായി മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈയിൽ നിന്നുള്ള സംഘം ഇന്നലെ വൈകിട്ടാണ് കണ്ണൂരിൽ എത്തിയത്. കണ്ണൂർ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം സംഘം ചർച്ച നടത്തി.

മുംബൈ ഒ​ഷി​വാ​ര പോലീസ് സ്റ്റേഷനിലാണ് ബിനോയ് കോടിയേരിക്കെതിരെ പെണ്‍കുട്ടി പീഡന പരാതി നല്‍കിയിട്ടുളളത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ എ​സ്.​ഐ വി​നാ​യ​ക്​ യാ​ദ​വ്, കോ​ൺ​​സ്​​റ്റ​ബി​ൾ ദ​യാ​ന​ന്ദ പ​വാ​ർ എ​ന്നി​വ​രാ​ണ്​ ബു​ധ​നാ​ഴ്​​ച ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ​ത്തിയ ഇ​വ​ർ എ​സ്.​പി പ്ര​തീ​ഷ്​ കു​മാ​റി​നെ ക​ണ്ട്​ ച​ർ​ച്ച ന​ട​ത്തി. മും​ബൈ പൊ​ലീ​സ്​ ബി​നോ​യ്​ കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങളാണ് തി​ര​ക്കി​യതെ​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും എ​സ്.​പി പ​റ​ഞ്ഞു. മും​ബൈ​യി​ൽ​ നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്​​ഥ​രും അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ  ത​യാ​റാ​യി​ല്ല.

ഈ ​മാ​സം 13നാ​ണ്​ മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ എ​ഫ്.ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത്. വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്നു​മാ​ണ്​ മും​ബൈ​യി​ൽ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ ബീഹാ​ർ സ്വദേശിനിയായ യു​വ​തി​യു​ടെ പ​രാ​തി.

​ബി​നോ​യി​യെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി നോ​ട്ടീ​സ് അ​യ​ച്ച്​ വി​ളി​ച്ചു​വ​രു​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്​ മുംബൈ പൊലീസ്. അ​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ക​ണ്ണൂ​രി​ലെ അ​ന്വേ​ഷ​ണം. യു​വ​തി​ക്കെ​തി​രെ ​ബി​നോ​യ്​ ക​ണ്ണൂ​ർ ഐ.​ജി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സംഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12ന്​ ​ബി​നോ​യി ന​ൽ​കി​യ പ​രാ​തി​യി​ൽ താ​നു​മാ​യു​ള്ള അ​ടു​പ്പം മു​ത​ലെ​ടു​ത്ത്​ ബീ​ഹാ​ർ സ്വദേശിനി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പി​ക്കു​ന്ന​ത്. അ​തി​ന്​ തെ​ളി​വാ​യി കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്​ അ​ഞ്ചു​കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി ​ അ​യ​ച്ച ക​ത്തി​ന്‍റെ പ​ക​ർ​പ്പും ന​ൽ​കി​യി​രു​ന്നു.