വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ല ; ബിജു രമേശിന്‍റെ ആരോപണം രാഷ്ട്രീയപ്രേരിതം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, October 20, 2020

 

കാസർഗോഡ് : വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇതുവരെ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്തിപരമായി നടന്ന ചര്‍ച്ചകള്‍ യുഡിഎഫ് യോഗത്തിലാണ് ഉന്നയിക്കേണ്ടയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എം ഹസ്സന്‍ അടക്കമുള്ള നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ബിജു രമേശിന്‍റെ ആരോപണം അനവസരത്തിലുള്ളതാണ്. മറ്റാരുടെയോ പ്രേരണയില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് പ്രതികരണം. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ഇതര രോഗികളുടെ മരണം സര്‍ക്കാര്‍ മറച്ചു വെക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.