ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരന്‍: നരേന്ദ്ര മോദി

Jaihind Webdesk
Monday, April 1, 2019

ന്യൂഡല്‍ഹി: താന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ധയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്. എനിക്കെതിരേ നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു.’ മോദി പറഞ്ഞു.