മെഡിക്കൽ വിദ്യാർത്ഥികൾ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുന്നു

Jaihind News Bureau
Friday, August 2, 2019

ഇന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ദേശീയ പ്രതിഷേധ ദിനമായി ആചരിക്കും. ഇന്നത്തെ ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം.

മെഡിക്കൽ ബിൽ അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്. ലോകസഭയിൽ പാസായ മെഡിക്കൽ ബിൽ രണ്ട് ഭേദഗതികളോടെയാണ് രാജ്യസഭയിൽ പാസായത് . ആ സാഹചര്യത്തിൽ ലോക് സഭയിൽ മെഡിക്കൽ ബിൽ വീണ്ടും ചർച്ച ചെയ്യപ്പെടും.

മെഡിക്കൽ ബിൽ പാസാക്കിയത് സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അതേ സമയം പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ തീരുമാനം .

ഇന്നലെ രാത്രി 9 മണി മുതൽ മെഡിക്കൽ കോളേജുകളിൽ 2 വിദ്യാർത്ഥികൾ വീതം റിലേ ഉപവാസം ആരംഭിച്ചു . ഇന്ന് മെഡിക്കൽ വിദ്യാർത്ഥികൾ ദേശീയ പ്രതിഷേധ ദിനമായി ആചരിക്കും .ഞായറാഴ്ച ചേരുന്ന ഐ.എം.എ യുടെ സംസ്ഥാന ആക്ഷൻ കമ്മിറ്റിക്ക് ശേഷം ഭാവി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

https://youtu.be/wObmCOG3X40