മാനസയുടെ മരണം നൊമ്പരപ്പെടുത്തി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

Jaihind Webdesk
Sunday, August 1, 2021

മലപ്പുറം : കോതമംഗലത്ത് കൊലചെയ്യപ്പെട്ട ഡെന്‍റല്‍ വിദ്യാർത്ഥി മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വളയംകുളം മനക്കൽക്കുന്ന് താമസിക്കുന്ന പരേതനായ പടിഞ്ഞാറയിൽ കോരൻ കുട്ടിയുടെ മകൻ വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്.

തന്‍റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതനാക്കിയെന്നും എഴുതിയ
ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മാതാവിനോടൊപ്പമാണ് വിനീഷ് താമസിച്ചിരുന്നത്. സംഭവസമയത്ത് വിനീഷ് തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്‍റൽ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാർത്ഥി കണ്ണൂർ നാറാത്ത് സ്വദേശിനി മാനസയെ തലശേരി മേലൂർ സ്വദേശി രാഖിൽ വെടിവച്ചു കൊന്നത്. തുടർന്ന് ഇയാളും സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു.