കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു. ചേവായൂർ സ്വദേശിയായ അശോകൻ അടിയോടിയാണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. ഗവർണറുടെ വാഹനവ്യൂഹം മാനാഞ്ചിറയിൽ എത്തുന്നതിന് അഞ്ച് മിനുറ്റ് മുമ്പായിരുന്നു സംഭവം. അശോകനെ 14 മിനിറ്റിനുള്ളിൽ ബീച്ച് ആശുപത്രിയിൽ എത്തിച്ചെന്നാണ് പോലീസ് പറയന്നത്. ഗവർണറുടെ സന്ദർശനം കാരണം ഗതാഗത തടസ്സമുണ്ടായതാണ് അശോകൻ മരിക്കാൻ കാരണമെന്നും ഉത്തരവാദിത്തം ഗവർണർക്കാണെന്നുമാണ് ആരോപണം ഉയരുന്നത്.