വീണ്ടും കസ്റ്റഡി മരണം ; എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു

Jaihind Webdesk
Tuesday, October 1, 2019

തൃശൂർ : സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. തൃശൂർ പാവറട്ടിയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത യുവാവാണ് കസ്റ്റഡിയിൽ ഇരിക്കെ മരണമടഞ്ഞത്. മലപ്പുറം തിരൂർ സ്വദേശി രഞ്ജിത് കുമാർ ആണ് മരിച്ചത്. 35 വയസായിരുന്നു. രണ്ട് കിലോ കഞ്ചാവുമായി ഗുരുവായൂർ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത് കുമാറിന്‍റെ പേരിൽ തിരൂരിലും കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലായിരുന്നു.

ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേയാണ് മരണം സംഭവിച്ചത്. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പാവറട്ടി പോലീസ് സ്ഥലത്തെത്തി. ഗുരുവായൂർ എ.സി.പി ബിജു ഭാസ്ക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ എത്തി പ്രാഥമിക പരിശോധന നടത്തി.