അശ്ലീല പ്രദർശനവും ചാറ്റും; നടി മാലാ പാര്‍വതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍

Jaihind News Bureau
Thursday, June 11, 2020

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ മകനും എസ്‌.എഫ്‌.ഐ നേതാവുമായ അനന്ത കൃഷ്ണനെതിരെ ഗുരുതര  ആരോപണവുമായി ട്രാന്‍സ് വുമണ്‍. ലൈംഗിക ചുവയോടെ ചാറ്റ് ചെയ്യുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം പുറത്തുവിട്ടു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീതാണ് അനന്തകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി എത്തിയത്.

സിനിമാ മേഖലയില്‍ ആണ്‍മേല്‍ക്കോയ്മക്കെതിരെയും സ്ത്രീകള്‍ക്ക് വേണ്ടിയും ശബ്ദമുയർത്തുന്ന നിങ്ങള്‍ പക്ഷെ സ്വന്തം മകനെ നന്നായി വളർത്താന്‍ മറന്നുപോയെന്ന് മാലാ പാർവതിയോട് സീമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സീമയുടെ വെളിപ്പെടുത്തല്‍ സമൂഹമാധ്യങ്ങള്‍ ഏറ്റെടുത്തതോടെ മാലാ പാർവതി സീമയുമായി ബന്ധപ്പെട്ടു. താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി മാലാ പാർവതി പറയുന്നുവെങ്കില്‍ ആ വോയിസ് ഷെയർ ചെയ്യാന്‍ തയാറാകണമെന്നും സീമ പിന്നീടുള്ള പോസ്റ്റില്‍ പറയുന്നു. മാലാ പാർവതി കാല് പിടിച്ച് മാപ്പ് പറയുന്ന രണ്ടര മിനിറ്റ് വോയിസ് ക്ലിപ്പ് തന്‍റെ പക്കലുണ്ടെന്നും സീമ ഓർമപ്പെടുത്തുന്നു.

തെറ്റ് ചെയ്തത് നിങ്ങളുടെ മകനാണെന്നും മാപ്പ് ചോദിക്കേണ്ടത് അയാളാണെന്നും സീമ തുറന്നടിക്കുന്നു. ഒരു മാപ്പില്‍ ഒതുങ്ങുന്ന തെറ്റല്ല അയാള്‍ തന്നോട് ചെയ്തതെന്നും ഒരു വ്യക്തിയുടെ അഭിമാനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും സീമ കുറിച്ചു. ഞാൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം എന്‍റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് സീമ തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സീമാ വിനീതിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

”നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു……
ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി
പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഈ ഒരു പോസ്റ്റ്‌ ചെയ്യുന്നത് കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വെച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും …..
ഇനി ആരോടും ഇതു ആവർത്തിക്കരുത്
ഞാൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ല …”
https://www.facebook.com/aks.lyf

teevandi enkile ennodu para