കൊല്‍ക്കത്ത : കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കുന്ന തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ ഉണ്ടെങ്കില്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ ഉണ്ടാകുമോ എന്ന് മഹുവ ചോദിച്ചു.
” കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെങ്കില്‍, ഓക്‌സിജന്‍ ഇല്ലാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും അദ്ദേഹത്തിന്റെ ഫോട്ടോ വെക്കുന്നുണ്ടോ?” എന്നാണ് മഹുവ ചോദിച്ചത്.കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് മഹുവയുടെ പ്രതികരണം.