പൗരത്വ ഭേദഗതി നിയമത്തിനെതിരെ താക്കീതായി എം വിന്‍സെന്‍റ് എം.എല്‍.എ നയിച്ച ലോംഗ് മാർച്ച്

Jaihind News Bureau
Monday, January 27, 2020

പൗരത്വ ഭേദഗതി നിയമം ദുഷ്ട ലാക്കോട് കൂടിയുള്ളതാണെന്നും ഇന്ത്യയിൽ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. എം വിൻസെന്‍റ് എം.എൽ.എ നയിച്ച ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം വിൻസെന്‍റ് എം.എൽ.എ നയിച്ച ലോംഗ് മാർച്ച് വിഴിഞ്ഞം ഗുഹാക്ഷേത്രത്തിൽ നിന്നാരംഭിച്ച്  ബാലരാമപുരത്താണ് സമാപിച്ചത് . ലോംഗ് മാർച്ചിന്‍റെ സ്മാപന സമ്മളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ബി.ജെ.പിക്കും അമിത് ഷായ്ക്കും മോദിക്കും കഴിഞ്ഞില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

വൻ ജനപങ്കാളിത്തം കൊണ്ട് ലോംഗ് മാർച്ച് ശ്രദ്ധേയമായി. ഭരണഘടന സംരക്ഷിക്കാൻ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് എം വിൻസെന്‍റ് എം.എൽ.എ പറഞ്ഞു.

കെ ശബരിനാഥൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്, കെ.പി സി.സി ജനറൽ സെക്രട്ടറി പാലോട് രവി, ചാണ്ടി ഉമ്മൻ എന്നിവരും മാർച്ചിന് അഭിവാദ്യം അർപ്പിച്ചു .