കമ്മ്യൂണിറ്റി കിച്ചണ് അഡ്വ.എം.വിൻസെന്‍റ് MLA യുടെ സഹായം

Jaihind News Bureau
Wednesday, April 1, 2020

കോവളം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എം വിൻസന്‍റ് എംഎല്‍എയുടെ നേതൃത്വത്തില്‍ സഹായം എത്തിച്ചു. 2500 ഓളം പേർക്ക് ഭക്ഷണത്തിനാവശ്യമായ അരിയും, പച്ചക്കറികളുമാണ് എംഎല്‍എ നേരിട്ട് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചത്. വെങ്ങാനൂർ, കല്ലിയൂർ, ബാലരാമപുരം, കോട്ടുകാൽ, കാഞ്ഞിരംകുളം, കരുങ്കുളം, പൂവാർ എന്നീ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനിലാണ് എംഎൽഎയുടെ സഹായം ലഭിച്ചത്.