ലോക്ഡൗണ്‍ ലംഘനം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Jaihind News Bureau
Tuesday, April 28, 2020

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂറാണ് പരാതി നല്‍കിയത്. സാലറി ചലഞ്ചിനെതിരെ പ്രതിഷേധിച്ച അധ്യാപക സംഘടന ജനറല്‍ സെക്രട്ടറി പ്രധാനാധ്യാപകനായ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം സ്വീകരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ 12  ഓളം വിദ്യാർത്ഥികൾ അടക്കം മുപ്പതോളം പേർ പങ്കെടുത്തു.

കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സാമൂഹ്യഅകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇതാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ലംഘിച്ചിരിക്കുന്നത്.