കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യ : ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് KSU ആഹ്വാനം

Jaihind Webdesk
Thursday, November 29, 2018

Strike-KSU-kollam

കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. ഫാത്തിമ മാതാ കോളേജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊല്ലം ഫാത്തിമ മാത കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ രാഖി കൃഷ്ണയാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷാഹാളിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ആത്മഹത്യ. എന്നാൽ പരീക്ഷഹാളിൽ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് അധ്യാപകർ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. കോളേജ് മാനേജ്‌മെൻറ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

യുണിവേഴ്‌സിറ്റി സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്ന് ആരോപിച്ച് പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ രാഖി കൃഷ്ണയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് സഹപാഠികൾ പറയുന്നത്.

കൂടുതൽ വായനയ്ക്ക്…

പരീക്ഷാഹാളിലെ ക്രമക്കേ‍ട് ആരോപണം : വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു[yop_poll id=2]