‘ആടുജീവിതം നയിക്കുന്ന നജീബുമാർ ടിക്കറ്റിനായി പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിലെത്തിക്കാന്‍ സഹായിക്കുമോ? ബെന്യാമിനോട് കെ.എസ് ശബരീനാഥന്‍

Jaihind News Bureau
Thursday, May 7, 2020

 

വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമോയെന്ന് സാഹിത്യകാരന്‍ ബെന്യാമിനോട് കെ.എസ് ശബരീനാഥന്‍ എംഎല്‍എ. ‘ആടുജീവിതം’ നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണന്നും അവരെ നാട്ടിൽ എത്തിക്കാന്‍  സഹായം ചെയ്യാമോയെന്നും ശബരീനാഥന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

‘താങ്കൾ അധിക്ഷേപിച്ച കോൺഗ്രസിലെ ചില യുവ എംഎൽഎമാർ (വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, ഞാൻ ) എന്നിവർ ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തിൽ എത്തിക്കുവാൻ സഹായങ്ങൾ സമാഹരിക്കുകയാണ്. വേറെ ആൾക്കാരും കൂടെ ചേരുന്നുണ്ട്.യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കൾ അറിഞ്ഞുകാണുമല്ലോ.

ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിൽ എത്തിക്കുവാൻ താങ്കൾ സഹായം ചെയ്യാമോ? ഇതിൽ രാഷ്ട്രീയവ്യത്യാസമില്ല’-ശബരീനാഥന്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനം അവസാനിപ്പിച്ചതിനെ പരിഹസിച്ച കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള യുവ എംഎല്‍എമാരെ അധിക്ഷേപിച്ച് ബെന്യാമിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടികൂടിയായാണ് ശബരീനാഥന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ശ്രീ ബെന്യാമിൻ,

താങ്കൾ അധിക്ഷേപിച്ച കോൺഗ്രസിലെ ചില യുവ എംഎൽഎമാർ (വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, ഞാൻ ) എന്നിവർ ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തിൽ എത്തിക്കുവാൻ സഹായങ്ങൾ സമാഹരിക്കുകയാണ്. വേറെ ആൾക്കാരും കൂടെ ചേരുന്നുണ്ട്.യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കുമെന്നുള്ളത് താങ്കൾ അറിഞ്ഞുകാണുമല്ലോ.

ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാർ ടിക്കറ്റ് വാങ്ങാൻ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടിൽ എത്തിക്കുവാൻ താങ്കൾ സഹായം ചെയ്യാമോ? ഇതിൽ രാഷ്ട്രീയവ്യത്യാസമില്ല.