കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

Jaihind News Bureau
Wednesday, October 30, 2019

Mullappally-Ramachandran-PC

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അവലോകനമാണ് യോഗത്തിലെ പ്രധാന അജണ്ട. അഞ്ച് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിശദമായ അവലോകനം യോഗത്തിൽ ഉണ്ടാകും. വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയ കാരണങ്ങൾ പ്രത്യേകമായി പരിശോധിക്കും. തിങ്കളാഴ്ച്ച ചേർന്ന യുഡിഎഫ് യോഗം തെരഞ്ഞെടുപ്പ് ഫലo സംബന്ധിച്ച് പ്രാഥമികമായ വിലയിരുത്തൽ നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത് .