വിദേശ സഹായം : കേന്ദ്രത്തിന് നിർദ്ദേശം നൽകാൻ ആകില്ലെന്ന് സുപ്രീം കോടതി

Jaihind Webdesk
Thursday, September 6, 2018

കേരളത്തിലെ പ്രളയം വിദേശ സഹായം വാങ്ങാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകാൻ ആകില്ലെന്ന് സുപ്രീം കോടതി. ഹർജികൾ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.
വിദേശ സഹായം വങ്ങണമോ എന്നത് കേന്ദ്ര സർക്കാരിന്‍റെ നയപരമായ വിഷയമാണ്.
2016ലെ പ്ലാനിൽ തന്നെ പറയുന്നത് ഇതു നയപരമായ വിഷയമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും രാജ്യത്തിന്‍റെ സഹായം വങ്ങണമെന്നോ വാങ്ങേണ്ടെന്നോ തങ്ങൾക്ക് ഉത്തരവ് ഇടാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹർജിക്കാർക്ക് കേന്ദ്രസർക്കാരിന് നിവേദനം നൽകാൻ അനുമതി.