കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇ ഡി അന്വേഷണം കണ്ണുരിലും

Jaihind Webdesk
Wednesday, September 20, 2023

കണ്ണൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇ ഡി അന്വേഷണം കണ്ണുരിലും. വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് അക്കൗണ്ടുള്ള കേരള ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് ഇ ഡി വിവരങ്ങള്‍ ശേഖരിച്ചു. സതീഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുള്ള ഡെപ്പോസിറ്റിന് കെ വൈ സി നല്‍കാന്‍ സതീഷ് കുമാര്‍ തയ്യാറായില്ലെന്ന് ഇ ഡി കണ്ടെത്തല്‍..കെ വൈസി ഇല്ലാതെ ഡപ്പോസിറ്റ് തുക നല്‍കാന്‍ എം കെ കണ്ണന്‍ ആവശ്യപ്പെട്ടതായി ഇഡി കണ്ടെത്തല്‍.സതീഷ് കുമാറിന്റെ അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശം ങ്ങളും ഇഡി പരിശോധിക്കുന്നു.

വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് അക്കൗണ്ടുള്ള കേരള ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്നാണ് ഇ ഡി വിവരങ്ങള്‍ ശേഖരിച്ചത്. വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് അക്കൗണ്ടുള്ള കേരള ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് അക്കൗണ്ട് സംബന്ധിച്ച വിശദാശം ങ്ങള്‍ ശേഖരിച്ചു. ഈ ശാഖയില്‍ സതീഷ് കുമാറിന്റെ പേരിലുള്ള എസ് ബി അക്കൗണ്ടും, ഭാര്യ ബിന്ദുവിന്റെ പേരിലുള്ള അക്കൗണ്ടും ഇ ഡി മരവിപ്പിച്ചു.സതീഷ്‌കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിന് കെ വൈ സി നല്‍കാന്‍ സതീഷ് കുമാര്‍ തയ്യാറായില്ലെന്ന് ഇ ഡി കണ്ടെത്തി.കെ വൈസി നല്‍കാന്‍ ബാങ്ക് അധികൃതര്‍ സതീഷ് കുമാറിനോട് ആവശ്യപ്പെട്ടപ്പോള്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് വിരട്ടി.കെ വൈസി ഇല്ലാതെ ഡപ്പോസിറ്റ് തുക നല്‍കാന്‍ എം കെ കണ്ണന്‍ ആവശ്യപ്പെട്ടതായും ഇഡി കണ്ടെത്തി.
കെ വൈ സി ഇല്ലാതെ സതീഷ് കുമാറിന് ഡപ്പോസിറ്റ് തുക നല്‍കാന്‍ എം കെ കണ്ണന്‍ ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് ഇഡി കണ്ടെത്തല്‍. അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരുടെയും അക്കൗണ്ട് ഇഡി മരവിപ്പിച്ചു.
സതീഷ് കുമാര്‍ ജനിച്ചത് കണ്ണൂര്‍ മട്ടന്നൂരിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഇയാള്‍ നാടുവിട്ടു പോയതായാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ സതീഷ് കുമാറിന്റെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടുകളും ഇ ഡി പരിശോധിച്ച് വരികയാണ് .നോട്ട് നിരോധന വേളയില്‍ സതീഷ് കുമാറിന്റെ അടുത്ത ബന്ധുവിന്റെ മട്ടന്നൂര്‍ ശാഖയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപയുടെ നിക്ഷേപം വന്നത് ഇഡി അന്വേഷിക്കുന്നുണ്ട്