കരുവന്നൂര്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Jaihind Webdesk
Wednesday, September 8, 2021

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമെന്നും സര്‍ക്കാര്‍ ആരോപിച്ചു.  ബാങ്കിലെ മുൻ ജീവനക്കാരൻ എം.വി സുരേഷ് നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ തട്ടിപ്പ്  സർക്കാർ ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിയ്ക്കുമെന്നതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികൾ തയാറാക്കിയ നിരവധി വ്യാജ രേഖകൾ കണ്ടെത്തിയെന്നും സർക്കാർ റിപ്പോർട്ടിലുണ്ട്.