ക‍ർണ്ണാടക : ബിജെപിയ്ക്ക് കനത്ത തിരിച്ചടി; 5ല്‍ 4ഉം കോൺഗ്രസ്‌-ജെഡിഎസ് സഖ്യത്തിന്

Jaihind Webdesk
Tuesday, November 6, 2018

കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. 5ൽ 4 ഇടത്തും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും സഖ്യം വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

കർണാടകയിൽ ഉപതെരഞ്ഞടുപ്പ് നടന്ന 3 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ രണ്ടിടത്തും 2 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം.
രാമനഗരം, ജംഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്. രാമനഗരം മണ്ഡലത്തിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ പത്‌നി അനിത കുമാരസ്വാമി വിജയിച്ചു.. ജംഖണ്ഡിയിൽ കോൺഗ്രസിന്റെ ആനന്ദ് സാം വിജയിച്ചു.

2 ലോക്‌സഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയം. ബെല്ലാരിയിൽ കോൺഗ്രസ് നേതാവ് വി.എസ്. ഉഗ്രപ്പ ജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരിയിൽ കോൺഗ്രസിന് വൻ ലീഡ് നേടിയാണ് വിജയിച്ചത്. മാണ്ഡ്യയിൽ ജെ.ഡി.എസിന്‍റെ ശിവരാജ ഗൗഡ വിജയിച്ചു.

ശിവമൊഗ്ഗയിൽ മാത്രമാണ് ബിജെപിയ്ക്ക് ആശ്വാസ ജയം ലഭിച്ചത്. ബിജെപി നേതാവ് യെദ്യൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്ര ആണ് ഇവിടെ വിജയിച്ചത്.