‘സ്വയം അങ്ങ് വിളിച്ചാല്‍ മതി’ : മുഖ്യമന്ത്രിയുടെ ‘ഡാഷ്’ പ്രയോഗത്തിന് കെ സുധാകരന്‍റെ മറുപടി

Jaihind Webdesk
Sunday, July 14, 2019

K-Sudhakaran

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ഡാഷ്’ പ്രയോഗത്തിന് കനത്ത മറുപടിയുമായി കെ സുധാകരന്‍ എം.പി. ഒരു പ്രസംഗത്തിനിടെ കോണ്‍ഗ്രസുകാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രയോഗത്തിനാണ് സുധാകരന്‍റെ മറുപടി.

‘പിണറായി വിജയൻ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്നത്. ഒരു തെരുവ് ഗുണ്ടയിൽ നിന്നേ ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകൂ. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയനുള്ളത്’ –  കെ സുധാകരൻ തിരിച്ചടിച്ചു.

കോൺഗ്രസുകാര്‍ക്കെതിരെയായിരുന്നു പിണറായി വിജയൻ മോശം പരാമർശം നടത്തിയത്. ഇതിനെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്.