കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കും

Jaihind Webdesk
Tuesday, November 27, 2018

Mathew-T-Thomas-K-Krishnank

ജലവിഭവ വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിന് രാജ്ഭവനിലാണ് ചടങ്ങ്. തുടർന്ന് സെക്രട്ടറിയേറ്റിലെത്തി അദ്ദേഹം ചുമതലയേൽക്കും. അതേ സമയം യു.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും.

പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയാകുന്നത്.