രാഹുല്‍ ഗാന്ധിയ്ക്ക് സ്നേഹസമ്മാനവുമായി ജോയല്‍

Jaihind News Bureau
Thursday, August 29, 2019

വയനാട് പ്രളയ ബാധിതരെ സന്ദര്‍ശിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയ്ക്ക് സ്നേഹസമ്മാനവുമായി ജോയല്‍ എത്തി.  വൈകല്യത്തെ അതിജീവിച്ചു വായകൊണ്ട് വരച്ച ചിത്രം ജോയൽ കെ ബിജു രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു.

ചിത്രം രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങിയപ്പോള്‍ സ്നേഹത്തിന്‍റെയും കരുണയുടെയും മുഖചിത്രമായിരുന്നു രാഹുല്‍ ജോയലിന് സമ്മാനിച്ചത്. പുഞ്ചിരിയോടെ ജോയല്‍ രാഹുലിനെ അടുത്ത് നിന്ന് കണ്ടപ്പോള്‍ ഉള്ളില്‍ ഒളിപ്പിച്ച സന്തോഷം ആ മുഖത്ത് രാഹുലിനോടുള്ള ആദരവായി മാറി. പ്രളയം ദുരിത മഴ പെയ്ത വയനാട്ടിന്‍റെ ആര്‍ജ്ജവത്തിന്‍റെ പ്രതീക്ഷയായി രാഹുലും നിറഞ്ഞുനിന്നു.