ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍

Jaihind Webdesk
Sunday, June 16, 2019

Jose-K-Mani

കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് ചേർന്ന സമാന്തര സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ സമിതി ഒന്നാകെ പിന്താങ്ങുകയായിരുന്നു.

437 അംഗ സംസ്ഥാന സമിതിയിൽ 325 പേർ യോഗത്തില്‍ പങ്കെടുത്തു. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്‍ററിൽ നടന്ന യോഗത്തിൽ പങ്കെടുത്ത എല്ലാവരും തീരുമാനത്തെ പിന്തുണച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ഒഴികെയുള്ള എട്ട് ജില്ലാ പ്രസിഡന്‍റുമാരും യോഗത്തില്‍ പങ്കെടുത്തു.

ചെയര്‍മാനായി തെരഞ്ഞെടുത്തിന് പിന്നാലെ സംസ്ഥാനമൊട്ടാകെയുള്ള പ്രവര്‍ത്തകർക്ക് ജോസ് കെ മാണി നന്ദി അറിയിച്ചു. മുന്നോട്ടുള്ള യാത്രയില്‍ മാണി സാർ ഒപ്പമുണ്ടെന്ന് പറഞ്ഞ ജോസ് കെ മാണി, കെ.എം മാണിയുടെ പാത പിന്തുടരാനും രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.