കെഎസ്ഇബി ചെയർമാന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ എല്‍ഡിഎഫില്‍ കലഹം

Jaihind Webdesk
Wednesday, February 16, 2022

വൈദ്യതി വകുപ്പുമായി  ബന്ധെപ്പട്ടു കെ എസ് ഇ ബി ചെയർമാൻ നടത്തിയ വെളിപ്പെടുത്തതിൽ എൽഡി എഫിൽ കലഹം.  എം എം മണി വൈദുതി മന്ത്രി ആയിരുന്ന കാലത്തെ  അഴിമതികൾ പുറത്ത് പറഞ്ഞതാണ് സിപിഎമ്മിനെ  ചൊടിപ്പിച്ചത്.

വൈദ്യതി വകുപ്പ് ജെ.ഡി.എസിന് കൈമാറിയ ശേഷം സ്ഥിതി മോശമായെന്ന  അഭിപ്രായമാണ് സി.പി.എമ്മിന്. അതേസമയം അനിശ്ചിതകാല സമരം നടത്തുന്ന കെഎസ്ഇബി ജീവനക്കാരുമായി   മന്ത്രി കെ കൃഷ്ണന്‍കുട്ടി  നാളെ ചര്‍ച്ച നടത്തും.