നിപ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും

Jaihind Webdesk
Saturday, June 8, 2019

Kerala-Niyama-sabha

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിപ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുമെന്ന് എംകെ രാഘവൻ എംപി. നിപ താത്കാലിക ജീവനക്കാർ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എംകെ രാഘവൻ എംപി നടത്തിയ 12 മണിക്കൂർ ഉപവാസ സമരം അവസാനിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ കാലത്തു കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്ത 47 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന ജീവനക്കാരുടെ ആവശ്യത്തിന് ഒരു വർഷത്തോളം പഴക്കമുണ്ട്. ഐസൊലേഷൻ വാർഡിൽ ഉൾപ്പെടെ ജോലി ചെയ്ത താൽക്കാലിക ജീവനക്കാർക്ക് ആരോഗ്യ വകുപ്പിന്‍റെ അഭിന്ദന പ്രവാഹമായിരുന്നു, പിന്നാലെ സ്ഥിരം ജോലി എന്ന വാഗ്ദാനവും. ഒരു വർഷം പിന്നിട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരം യുഡിഫ് ഏറ്റെടുക്കുന്നത്. അതിനു തുടർച്ചയെന്നോണം ആണ് എംകെ രാഘവൻ എംപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു 12 മണിക്കൂർ ഉപവാസം നടത്തിയത്. ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുമെന്നു എംകെ രാഘവൻ എംപി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും സമീപിക്കും.

നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉപവാസം അവസാനിപ്പിച്ചു mk രാഘവൻ എംപി പറഞ്ഞു

ഉപവാസ സമരത്തിന്‍റെ സമാപനം k മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. സമരത്തിനു എല്ലാ പിന്തുണയും നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ആയിരുന്നു ഉപവാസം.