രാജ്യത്തെ പുതിയ പാസ്പോർട്ടുകളിൽ താമര ചിഹ്നം ചേർത്തിരിക്കുന്നത്‌ ഉടൻ നീക്കം ചെയ്യണമെന്ന് എം കെ രാഘവൻ എംപി

Jaihind News Bureau
Wednesday, December 11, 2019

രാജ്യത്തെ പുതിയ പാസ്പോർട്ടുകളിൽ സുരക്ഷയുടെ ഭാഗമെന്ന വിശദീകരണത്തോടെ ബന്ധപ്പെട്ട പാസ്പോർട്ട്‌ ഓഫീസർമാർ ഒപ്പിടുന്നതിന് താഴെയായി ദീർഘ ചതുരാകൃതിക്ക്‌ ഇരു വശത്തുമായി താമര ചിഹ്നം ചേർത്തിരിക്കുന്നത്‌ ഉടൻ നീക്കം ചെയ്യണമെന്ന് എം കെ രാഘവൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. മുൻപ്‌ തത്സ്ഥാനത്ത്‌ ഒന്നും തന്നെ പ്രിന്‍റ്‌ ചെയ്തിരുന്നില്ല. താമര ചിഹ്നം ചേർത്തതിനെകുറിച്ച്‌ സുരക്ഷ എന്ന ന്യായമല്ലാതെ യഥൊരു വിശദീകരണവും നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ, സർക്കാരിനോ സാധിച്ചിട്ടില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ്‌ ചിഹ്നം പാസ്‌പോർട്ടിൽ ഉൾപെടുത്തിയത്‌ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്‌.ഈ ചെയ്തിയിലൂടെ രാഷ്ട്രപതി പദവി ബി.ജെ.പി പ്രസിഡന്റ്‌ സ്വമേധയാ ഏറ്റെടുത്തതിന്‌ തുല്യമാണ്‌ എന്നും അദ്ദേഹം വിമർശിച്ച്.