വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസനം : ഐ.ആർ.എസ്. ഡി.സിയെ ചുമതലപ്പെടുത്തി

Jaihind News Bureau
Thursday, July 18, 2019

റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ഭാഗമായി വർക്കല ശിവഗിരി സ്റ്റേഷൻ വികസിപ്പിക്കുന്നതിന് ഇൻഡ്യൻ റെയിൽവേ സ്റ്റേഷൻസ് വികസന കോർപറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ മറുപടി നൽകി. സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിടുന്നതിനുള്ള നടപടികൾ ഐ.ആർ.എസ്. ഡി.സി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.