ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാനിധി അവാർഡ്ദാനം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Tuesday, August 20, 2019

ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നേടാൻ സൗകര്യമുണ്ടാകണം എന്ന രാജീവ് ഗാന്ധിയുടെ സ്വപ്നം നടപ്പിലായെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി പറഞ്ഞു . രാജീവ് ഗാന്ധി വിദ്യാനിധി പുരസ്‌കാര ദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

21-ാം നൂറ്റാണ്ടിനെ സ്വപ്നം കണ്ട് അടിത്തറ പാകിയ നേതാവാണ് രാജീവ് ഗാന്ധിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി പറഞ്ഞു . പുതിയ ആശയങ്ങളുമായി ചെറുപ്പക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ കണ്ട മികച്ച പ്രധാന മന്ത്രികളിൽ മുൻ പന്തിയിലുള്ള നേതാവാണ് രാജീവ് ഗാന്ധിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ 17 ആം ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിനെ ചടങ്ങിൽ ആദരിച്ചു . വിവിധ ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. അടൂർ പ്രകാശ് എം.പി, വി.എസ്. ശിവകുമാർ എംഎല്‍എ, കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്ര പ്രസാദ്, കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റ് അഭിജിത് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.