ആവേശം വിതറി യു.ഡി.എഫ് കൺവെൻഷൻ

Jaihind News Bureau
Saturday, October 5, 2019

കോന്നി നിയോജക മണ്ഡലം യു ഡി.എഫ്.സ്ഥാനാർത്ഥി പി.മോഹൻരാജിന്‍റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനുകളാണ് നേതാക്കളെയും പ്രവർത്തകരെക്കൊണ്ടും സമ്പുഷ്ടമായത്. യു.ഡി.എഫ്. ഏനാദിമംഗലം മണ്ഡലം കൺവൻഷൻ അടൂർ പ്രകാശ് എം.പി ഉൽഘാടനം ചെയ്തു. പ്രവർത്തകർ തോളിലെടുത്താണ് സ്ഥാനാർത്ഥി മോഹൻരാജിനെ വേദിയിലേക്കാനയിച്ചത്.

ഏനാദിമംഗലം യു.പി.സ്‌കൂളിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ സാം വാഴോട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിച്ചേർന്നത്. എൽ.ഡി.എഫിന് ആധിപത്യമുള്ള പ്രദേശത്ത് നടത്തിയ കൺവൻഷൻ വൻ വിജയമായതിൽ വലിയ ആവേശമായിരുന്നു പ്രവർത്തകർക്ക്. വേദിയിലേക്കെത്തിയ സ്ഥാനാർത്ഥി പി.മോഹൻരാജിനെ തോളിലുയർത്തിയാണ് പ്രവർത്തകർ വേദിയിലെത്തിച്ചത്.

കോന്നി മെഡിക്കൽ കോളേജ് തകർക്കാൻ ശ്രമിച്ച എൽ.ഡി.എഫ്.സർക്കാരിനെതിരെ കോന്നിക്കാർ ഈ തിരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്ന് സമ്മേളനം ഉൽഘാടനം ചെയ്ത അടൂർ പ്രകാശ് എം.പി. പറഞ്ഞു

മെഡിക്കൽ കോളേജ് തുടങ്ങുവാൻ ഇനി എൽ.ഡി.എഫിന്‍റെ സഹായം ആവശ്യമില്ല. ഒരു വർഷം കഴിയുമ്പോൾ അധികാരത്തിൽ വരുന്ന യു.ഡി.എഫ്.സര്‍ക്കാര്‍ ഉദ്ഘാടനം നടത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു. പി.മോഹൻരാജിന്‍റെ വിജയം കോന്നിയുടെ ആവശ്യമാണെന്നും അതിനായി ഓരോരുത്തരും രംഗത്തിറങ്ങണമെന്നും അടൂർ പ്രകാശ് ആഹ്വാനം ചെയ്തു.