ആറ്റിങ്ങല്‍ ബൈപാസ് പദ്ധതിയുടെ നോട്ടിഫിക്കേഷന്‍ നടപടികള്‍ ആരംഭിച്ചു

Jaihind News Bureau
Thursday, November 21, 2019

ആറ്റിങ്ങൽ ബൈപാസ് പദ്ധതിയുടെ 3 A നോട്ടിഫിക്കേഷൻ നടപടികൾ ആരംഭിച്ചതായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഹൈവേ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ നാഷണൽ ഹൈവേ വികസനം സംബന്ധിച്ച അടൂർ പ്രകാശ് എം. പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.