ദുബായ് : യുഎഇ താമസ വിസക്കാര്‍ വിദേശത്താണെങ്കിലും വിസാ കാലാവധി കഴിഞ്ഞാലും ഇനി യുഎഇ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാം. ഇതിന് പിഴ ഉണ്ടാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍റ് പോര്‍ട്ട് സെക്യൂരിറ്റി എന്നിവര്‍ അറിയിച്ചു.
രാജ്യത്തിന് പുറത്ത് മൂന്ന് മാസം താമസിച്ചതിന്‍റെ തെളിവ് പരിശോധിച്ചാണ് ഇത്തരത്തില്‍ പിഴ ഒഴിവാക്കിക്കൊടുക്കുക. ഒരാള്‍ അവധിയിലോ മറ്റോ യുഎഇയില്‍ നിന്നു പുറത്തു പോയി മൂന്നു മാസം കഴിയുകയും ഐഡി കാര്‍ഡ് കാലാവധി തീരുകയും ചെയ്താലും കാര്‍ഡ് പുതുക്കാന്‍ പിഴ ഉണ്ടാകില്ല. യാത്രാ തീയതി പരിശോധിച്ചാണ് പുതുക്കാത്തതിനുള്ള ഈ പിഴ റദ്ദാക്കുക. ആയിരങ്ങള്‍ക്ക് ആശ്വാസം ആകുന്നതാണ് ഈ പുതിയ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.